ബംഗ്ലാദേശ് പ്രക്ഷോഭം: ധാക്കയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
Monday, August 5, 2024 9:08 PM IST
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ആഭ്യന്തര പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ധാക്കയിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കി എയര്‍ ഇന്ത്യ.
നേരത്തെ ബുക്ക് ചെയ്തവർക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്യാനും റീഷെഡ്യൂൾ ചെയ്യാനും ഇളവുകൾ നൽകും.
സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്നും എയർ ഇന്ത്യ അറിയിച്ചു.