ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് ബാ​റ്റിം​ഗ് ഇ​തി​ഹാ​സം ഗ്ര​ഹാം തോ​ര്‍​പ്പ്(55) അ​ന്ത​രി​ച്ചു. ഇം​ഗ്ല​ണ്ട് ആ​ൻ​ഡ് വെ​യി​ൽ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

13 വ​ര്‍​ഷം നീ​ണ്ട രാ​ജ്യാ​ന്ത​ര ക​രി​യ​റി​ല്‍ 1993നും 2005​നും ഇ​ട​യി​ൽ ഇം​ഗ്ല​ണ്ടി​നാ​യി 100 ടെ​സ്റ്റു​ക​ളും 82 ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്. ഇ​ട​ങ്കൈ​യ​ൻ ബാ​റ്റ​റാ​യ താ​രം 16 സെ​ഞ്ച്വ​റി​ക​ൾ ഉ​ൾ​പ്പെ​ടെ ടെ​സ്റ്റി​ൽ 44.66 ശ​രാ​ശ​രി​യി​ൽ 6,744 റ​ൺ​സാ​ണ് നേ​ടി​യ​ത്. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ 77 ഇ​ന്നിം​ഗ്സി​ല്‍ നി​ന്നാ​യി 21 അ​ർ​ധ​സെ​ഞ്ചു​റി​ക​ൾ ഉ​ൾ​പ്പെ​ടെ 37.18 ശ​രാ​ശ​രി​യി​ൽ 2,380 റ​ൺ​സും അ​ടി​ച്ചു​കൂ​ട്ടി.

ഇം​ഗ്ല​ണ്ടി​ന്‍റെ പ​ല വി​ജ​യ​ങ്ങ​ളി​ലും നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച ഗ്ര​ഹാം തോ​ർ​പ്പ് ത​ന്‍റെ ത​ല​മു​റ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഇം​ഗ്ലീ​ഷ് ക​ളി​ക്കാ​രി​ൽ ഒ​രാ​ളാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

1993ല്‍ ​ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ആ​യി​രു​ന്നു തോ​ര്‍​പ്പ് ഇം​ഗ്ല​ണ്ടി​നാ​യി അ​ര​ങ്ങേ​റി​യ​ത്. ആ​ഷ​സ് പ​ര​മ്പ​ര​യി​ലൂ​ടെ ടെ​സ്റ്റി​ല്‍ ഏ​ഴാ​മ​നാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ തോ​ര്‍​പ്പ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി(114) നേ​ടി​യാ​ണ് വ​ര​വ​റി​യി​ച്ച​ത്. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ പു​റ​ത്താ​കാ​തെ നേ​ടി​യ 200 റ​ണ്‍​സാ​ണ് മി​ക​ച്ച സ്കോ​ര്‍.

ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ 17 വ​ര്‍​ഷ​ക്കാ​ലം സ​റേ​യ്ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ തോ​ര്‍​പ്പ് ടീ​മി​നാ​യി 271 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 20,000ത്തോ​ളം റ​ണ്‍​സും നേ​ടി.

വി​ര​മി​ച്ച​ശേ​ഷം 2010ൽ ​ഇം​ഗ്ല​ണ്ടി​നു​വേ​ണ്ടി ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​നാ​യും സ​ഹ​പ​രി​ശീ​ല​ക​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2022ലെ ​ആ​ഷ​സി​ല്‍ ഇം​ഗ്ല​ണ്ട് ഓ​സ്ട്രേ​ലി​യ​യോ​ട് 4-0ന്‍റെ തോ​ല്‍​വി വ​ഴ​ങ്ങി​യ​തോ​ടെ​യാ​ണ് തോ​ര്‍​പ്പ് ബാ​റ്റിം​ഗ് കോ​ച്ച് സ്ഥാ​ന​ത്തു നി​ന്ന് പ​ടി​യി​റ​ങ്ങി​യ​ത്. 2022 മാ​ർ​ച്ചി​ൽ അ​ഫ്ഗാ​നി​സ്ഥാ​ൻ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി സ്ഥാ​ന​മേ​റ്റെ​ങ്കി​ലും ടീ​മി​നൊ​പ്പം ചേ​രു​ന്ന​തി​നു മു​മ്പ് ഗു​രു​ത​ര​മാ​യ അ​സു​ഖം ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തോ​ര്‍​പ്പി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ ഇം​ഗ്ല​ണ്ട് ആ​ന്‍​ഡ് വെ​യി​ൽ​സ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡും സ​റേ ക്ല​ബും അ​ഗാ​ധ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.