പൊരുതിവീണു ; ക്വാർട്ടറിൽ ലവ്ലിന പുറത്ത്
Sunday, August 4, 2024 4:46 PM IST
പാരീസ്: ഒളിന്പിക്സിൽ 75 കിലോ ഗ്രാം വനിതാ ബോക്സിങ്ങിൽ ഇന്ത്യൻ താരം ലവ്ലിന ബോർഗോഹെയ്ന് ക്വാർട്ടർ ഫൈനലിൽ പുറത്ത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ചൈനീസ് താരം ലി ക്വിയായോടാണ് ലവ്ലിന പരാജയപ്പെട്ടത്. 1-4നായിരുന്നു തോൽവി.
നോർവേയുടെ സണ്ണിവ ഹോഫ്സ്റ്റഡിനെ 5-0 തകർത്താണ് ലവ്ലിന ക്വാർട്ടറിൽ പ്രവേശിച്ചത്. ടോക്യോ ഒളിമ്പിക്സിൽ താരം വെങ്കലം നേടിയിരുന്നു.