വയോധിക കിണറ്റില്‍ മരിച്ച നിലയില്‍
Sunday, August 4, 2024 1:55 PM IST
പാലക്കാട്: പടിഞ്ഞാറങ്ങാടി ഒതളൂരില്‍ വയോധിക വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍. ഒതളൂര്‍ ഇട്ടിരിയേത്ത് വളപ്പില്‍ കമലാക്ഷി(67) ആണഅ മരിച്ചത്.
ഇന്ന് പുലർച്ചെ ഏഴരയോടെയാണ് സംഭവം. ചായ കുടിക്കാന്‍ കടയില്‍ പോയി മടങ്ങിയെത്തിയ ഭർത്താവ് ബാലന് വീടിനകത്ത് കമലാക്ഷിയെ കണ്ടില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് അടുക്കളഭാഗത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
പട്ടാമ്പിയില്‍ നിന്നും ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തൃത്താല പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.