മധ്യപ്രദേശില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് അപകടം; ഒന്‍പത് കുട്ടികള്‍ മരിച്ചു
Sunday, August 4, 2024 12:34 PM IST
ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ഒന്‍പത് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഷാഹ്പൂരിലെ ഹര്‍ദൗള്‍ ബാബ ക്ഷേത്രത്തിലെ മതചടങ്ങിനിടെയാണ് ദാരുണസംഭവം. നാട്ടുകാരും പോലീസും ചേര്‍ന്നാണ് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
10നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പെട്ടതെന്നാണ് അധികൃതര്‍ അറിയിച്ചു. മണ്ണുമാന്തിയന്ത്രം അടക്കം സ്ഥലത്തെത്തിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.