മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ലിവര്‍പൂള്‍
Sunday, August 4, 2024 7:31 AM IST
സൗത്ത് കരോലിന: സൗഹൃദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ലിവര്‍പൂള്‍. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയിച്ചത്.
ഫാബിയോ കാര്‍വാലോ, കര്‍ട്ടിസ് ജോണ്‍സ്, സിമികാസ് എന്നിവരാണ് ലിഹവര്പൂളിനായി ഗോളുകള്‍ നേടിയത്. കാര്‍വാലോ 10-ാം മിനിറ്റിലും, ജോണ്‍സ് 36-ാം മിനിറ്റിലും സിമിക്കാസ് 61-ാം മിനിറ്റിലുമാണ് ഗോള്‍ സ്കോര്‍ ചെയ്തത്.
സൗത്ത് കരോലിനയിലെ വില്യംസ്-ബ്രൈസ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.