മംഗളൂരു-കൊച്ചുവേളി സ്പെഷൽ ട്രെയിൻ ഇന്ന്
Saturday, August 3, 2024 2:35 PM IST
കൊല്ലം: മംഗളുരു -കൊച്ചുവേളി റൂട്ടിൽ ഇന്ന് സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. ആലപ്പുഴ വഴിയാണ് സർവീസ്. 06041 മംഗളുരു കൊച്ചുവേളി സ്പെഷെൽ ഇന്ന് രാത്രി 7.30 ന് മംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ എട്ടിന് കൊച്ചുവേളിയിൽ എത്തും.
തിരികെയുള്ള സർവീസ് (06042) ഞായറാഴ്ച വൈകുന്നേരം 6.40 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് തിങ്കൾ രാവിലെ ഏഴിന് മംഗളുരു ജംഗ്ഷനിൽ എത്തും. വണ്ടികളിൽ എട്ട് സ്ലീപ്പർ ക്ലാസ് കോച്ചുകളും ഏഴ് സെക്കൻ്റ് ക്ലാസ് കോച്ചുകളും ഉണ്ടാകും.
കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജംഗ്ഷൻ, തൃശൂർ, ആലുവ, എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, കായംകുളം, കൊല്ലം എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.