വേൾഡ് ട്രേഡ് സെന്റർ ആക്രമണം; ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ ശിക്ഷ കുറയ്ക്കാനുള്ള തീരുമാനം റദ്ദാക്കി യുഎസ്
Saturday, August 3, 2024 11:29 AM IST
വാഷിംഗ്ഡൺ ഡിസി: 2001 സെപ്റ്റംബർ 11ന് വേൾഡ് ട്രേഡ് സെന്ററിലും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികളുടെ ശിക്ഷ കുറയ്ക്കാനുള്ള തീരുമാനം റദ്ദാക്കി യുഎസ്.
ഖാലിദ് ഷെയ്ഖ് മുഹമ്മദിനെക്കൂടാതെ വലീദ് ബിൻ അത്താഷ്, മുസ്തഫ അൽ ഹൗസാവി എന്നിവരായിരുന്നു പ്രതികൾ.
ഒത്തുതീർപ്പ് പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് തീരുമാനം റദ്ദാക്കുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കടുത്ത എതിർപ്പുയർത്തിയതിനെത്തുടർന്നാണ് തീരുമാനം.