വയനാട്ടില്‍ എല്ലാ സംവിധാനങ്ങളും എത്തിച്ചു; തിരച്ചില്‍ ഫലപ്രദമെന്ന് കളക്ടര്‍
Saturday, August 3, 2024 9:49 AM IST
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഫലപ്രദമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്.മേഘശ്രീ. ഇതിനായി എല്ലാ സംവിധാനങ്ങളും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും കളക്ടര്‍ പ്രതികരിച്ചു.
16 കഡാവര്‍ നായ്ക്കളെയാണ് തിരച്ചിലിന് ആവശ്യമുള്ളത്. കര്‍ണാടകയില്‍നിന്നും ഇവയെ എത്തിക്കും. തമിഴ്നാട്ടില്‍ നിന്നുള്ളവ എത്തി.
218 ആളുകളെയാണ് ഇനി കണ്ടെത്താനുള്ളത്. കൂടുതല്‍ പേരെ കണ്ടെത്താനുണ്ടോ എന്ന് പരിശോധിക്കും. ചാലിയാറിന്റെ 40 കിലോമീറ്റര്‍ തീരത്ത് പരിശോധന നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.