വ​യ​നാ​ട്: വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ആ​ശ്വാ​സ​മേ​കാ​ന്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ എ​ത്തി. മേ​പ്പാ​ടി മൗ​ണ്ട് ടാ​ഗോ​ര്‍ സ്‌​കൂ​ളി​ലെ ടെ​റി​റ്റോ​റി​യ​ല്‍ ആ​ര്‍​മി​യു​ടെ ബേ​സ് ക്യാ​മ്പി​ല്‍ ആ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. സൈ​നി​ക ഉ​ദ്യോ​ഗസ്ഥ​രു​മാ​യി മോ​ഹ​ന്‍​ലാ​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ലഫ്റ്റനന്‍റ് കേണൽ കൂ​ടി​യാ​യ അ​ദ്ദേ​ഹം സൈ​നി​ക വേ​ഷ​ത്തി​ലാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ ചൂ​ര​ല്‍ മ​ല​യും, മു​ണ്ട​ക്കൈ​യും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നാ​ണ് വി​വ​രം. ചൂ​ര​ല്‍ മ​ല ഭാ​ഗ​ത്തേ​യ്ക്ക് സൈ​നി​ക​​ര്‍​ക്കൊ​പ്പം പോ​കും. പി​ന്നീ​ട് മു​ണ്ട​ക്കൈ ഭാ​ഗ​ത്തെ​ത്തും. ദു​രി​താ​ശ്വാ​സ ക്യാമ്പും മോ​ഹ​ന്‍​ലാ​ല്‍ സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

നേരത്തെ, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മോ​ഹ​ന്‍​ലാ​ല്‍ ​സംഭാ​വ​ന ന​ല്‍​കി​യി​രു​ന്നു. 25 ല​ക്ഷം രൂ​പ​യാ​ണ് ന​ട​ന്‍ ന​ല്‍​കി​യ​ത്. 2018ല്‍ ​ഉ​ണ്ടാ​യ മ​ഹാ​പ്ര​ള​യ സ​മ​യ​ത്തും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മോ​ഹ​ന്‍​ലാ​ല്‍ സം​ഭാ​വ​ന ന​ല്‍​കി​യി​രു​ന്നു.