വ​യ​നാ​ട്: വ​യ​നാ​ട് മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെര​ച്ചി​ല്‍ അ​ഞ്ചാം ദി​വ​സ​മാ​യ ഇ​ന്നും തു​ട​രും. ദു​ര​ന്ത​ത്തി​ല്‍ ഇ​തു​വ​രെ 340 പേ​രാ​ണ് മ​രി​ച്ച​ത്. 206 മൃ​ത​ദേ​ഹ​ങ്ങ​ളും 134 ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ഇ​തി​നോ​ട​കം ക​ണ്ടെ​ടു​ത്തു.

സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് 210 മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത 74 മൃ​ത​ദേ​ഹം ഇ​ന്ന് പൊ​തു​ശ്മ​ശാ​ന​ങ്ങ​ളി​ല്‍ സം​സ്‌​ക​രി​ക്കും. 206 പേ​രെ​യാ​ണ് ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​ത്. മു​ണ്ട​ക്കൈ​യും പു​ഞ്ചി​രി​മ​ട്ട​വും കേ​ന്ദ്രീ​ക​രി​ച്ചാ​കും ഇ​ന്ന് തി​ര​ച്ചി​ല്‍. റ​ഡാ​റ​ട​മു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ തെ​ര​ച്ചി​ലി​ന് എ​ത്തി​ച്ചി​ട്ടു​ണ്ട്. 86 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്നു​ണ്ട്.


വെ​ള്ളി​യാ​ഴ്ച റ​ഡാ​ര്‍ സി​ഗ്‌​ന​ല്‍ ല​ഭി​ച്ച സ്ഥ​ല​ത്ത് രാ​ത്രി വൈ​കി​യും പ​രി​ശോ​ധ​ന ന​ട​ത്തി​യ​യെ​ങ്കി​ലും ജീ​വ​ന്റെ തു​ടി​പ്പ് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഏ​റെ നേ​ര​ത്തെ തി​ര​ച്ചി​ല്‍ യാ​തൊ​ന്നും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ദൗ​ത്യ​സം​ഘം​ദൗ​ത്യം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. റ​ഡാ​ര്‍ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ണ്ണി​ന​ടി​യി​ല്‍ നി​ന്നും ശ്വാ​സ​ത്തി​ന്‍റെ സി​ഗ്‌​ന​ല്‍ ല​ഭി​ച്ച​ത്.

തു​ട​ര്‍​ന്ന് രാ​ത്രി വൈ​കി​യും പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഫ്‌​ല​ഡ് ലൈ​റ്റ് എ​ത്തി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​ന്നാ​ല്‍ ഏ​റെ നേ​ര​ത്തെ തി​ര​ച്ചി​ലി​ലും മ​നു​ഷ്യ​ജീ​വ​ന്റേ​താ​യ യാ​തൊ​ന്നും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ദൗ​ത്യം താ​ല്‍​കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.