ശ്രീ​​ന​​ഗ​​ർ: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്താ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ സം​​ഘം അ​​ടു​​ത്ത​​യാ​​ഴ്ച ജ​​മ്മു കാ​​ഷ്മീ​​രി​​ലെ​​ത്തും.

മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​ർ രാ​​ജീ​​വ്കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം എ​​ട്ട്, ഒ​​ന്പ​​ത്, പ​​ത്ത് തീ​​യ​​തി​​ക​​ളി​​ൽ ജ​​മ്മു കാ​​ഷ്മീ​​രി​​ലു​​ണ്ടാ​​കും. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​ർ​​മാ​​രാ​​യ ഗ്യാ​​നേ​​ഷ്കു​​മാ​​റും എ​​സ്.​​എ​​സ്. സ​​ന്ധു​​വും രാ​​ജീ​​വ്കു​​മാ​​റി​​നൊ​​പ്പ​​മു​​ണ്ടാ​​കും.

ജ​​മ്മു കാ​​ഷ്മീ​​രി​​ൽ സെ​​പ്റ്റം​​ബ​​ർ 30ന​​കം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്ത​​ണ​​മെ​​ന്ന് സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടി​​ട്ടു​​ണ്ട്. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ജ​​മ്മു കാ​​ഷ്മീ​​രി​​ൽ റി​​ക്കാ​​ർ​​ഡ് പോ​​ളിം​​ഗാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

ഒ​​രു മാ​​സം​​കൊ​​ണ്ടാ​​ണു വോ​​ട്ടെ​​ടു​​പ്പ് പൂ​​ർ​​ത്തി​​യാ​​യ​​ത്. മ​​ണ്ഡ​​ല പു​​ന​​ർ​​നി​​ർ​​ണ​​യ​​ത്തി​​നു​​ശേ​​ഷം ജ​​മ്മു കാ​​ഷ്മീ​​രി​​ലെ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളു​​ടെ എ​​ണ്ണം 83ൽ​​നി​​ന്ന് 90 ആ​​യി ഉ​​യ​​ർ​​ന്നു.