ചാലിയാറിൽ നിന്ന് ലഭിച്ചത് 67 മൃതദേഹങ്ങള്‍; തിരച്ചിൽ തുടരും : മന്ത്രി പി. പ്രസാദ്
Friday, August 2, 2024 8:33 PM IST
മലപ്പുറം: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയാറിൽ നിന്ന് 67 മൃതദേഹങ്ങള്‍ ലഭിച്ചെന്നും വരും ദിവസങ്ങളിലും തിരച്ചിൽ ശക്തമാക്കുമെന്നും മന്ത്രി പി. പ്രസാദ് . നിലമ്പൂരിൽ നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 121 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. പോലീസ്, വനം, ഫയർഫോഴ്സ്, എൻഡിആർഎഫ് , നാട്ടുകാർ തുടങ്ങിയവർ ചേർന്ന് നാലു ദിവസമായി നടത്തിയ തിരച്ചിലിലാണ് ഇത്രയും മൃതദേഹങ്ങൾ ലഭിച്ചത്.
വെള്ളിയാഴ്ച മാത്രം അഞ്ചു മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്. ഉരുൾപൊട്ടൽ മേഖലയോട് ചേർന്ന ഭാഗം മുതൽ ചാലിയാറിന്റെ അവസാന ഭാഗം വരെ തിരച്ചിൽ നടത്തും. മണ്ണിൽ മൃതദേഹങ്ങൾ അകപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും.
പാലങ്ങളിലും റഗുലേറ്റർ കം ബ്രിഡ്ജുകളിലും അടിഞ്ഞ മരങ്ങൾ മാറ്റി തിരച്ചിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.