ന്യൂ​ഡ​ൽ​ഹി : വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ രാ​ഷ്‌​ട്രീ​യ വി​വാ​ദം കൊ​ഴു​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ അ​മി​ത് ഷാ​യ്ക്കെ​തി​രെ കോ​ൺ​ഗ്ര​സ് അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി.

സ​ഭ​യെ മ​ന്ത്രി തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്ന് ജ​യ​റാം ര​മേ​ശ്, ദി​ഗ്വി​ജ​യ് സിം​ഗ് എ​ന്നി​വ​ര്‍ ന​ല്‍​കി​യ നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. ഇ​ത് സ​ഭ​യോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണെ​ന്നും നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. ജൂ​ലൈ 23ന് ​പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ന്നാ​ണ് 31ന് ​അ​മി​ത് ഷാ ​രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്.

ഒ​രാ​ഴ്ച മു​ൻ​പ് എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​ത്തെ അ​യ​ച്ചി​രു​ന്നു​വെ​ന്നും അ​മി​ത് ഷാ ​പറഞ്ഞിരുന്നു. എ​ന്നാ​ൽ അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ള്ളി​യി​രു​ന്നു. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ കേ​ന്ദ്രം റെ​ഡ് അ​ല​ര്‍​ട്ട് വ​യ​നാ​ട്ടി​ൽ പ്ര​ഖ്യാ​പി​ച്ച​ത് ദു​ര​ന്തം ന​ട​ന്ന ശേ​ഷ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.