കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് 231 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ങ്ക നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 230 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടി​യ​ത്.

101 - 5 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ശ്രീ​ല​ങ്ക​യെ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ദു​നി​ത് വെ​ല്ലാ​ല​ഗെ (66) പ​തും നി​സ​ങ്ക(56) എ​ന്നി​വ​രാ​ണ് മാ​ന്യ​മാ​യ സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. വ​നി​ന്ദു ഹ​സ​ര​ങ്ക (24), ജ​നി​ത് ലി​യ​നാ​ഗെ (20) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്കാ​യി അ​ക്ഷ​ര്‍ പ​ട്ടേ​ലും അ​ര്‍​ഷ്ദീ​പ് സിം​ഗും ര​ണ്ടും മു​ഹ​മ്മ​ദ് സി​റാ​ജ്, ശി​വം ദു​ബെ, കു​ല്‍​ദീ​പ് യാ​ദ​വ്, വാ​ഷി​ങ്ട​ണ്‍ സു​ന്ദ​ര്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും നേ​ടി.