പാ​രീ​സ്: ഒ​ളി​മ്പി​ക്സ് ഷൂ​ട്ടിം​ഗി​ല്‍ മൂ​ന്നാം മെ​ഡ​ല്‍ ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​യു​ടെ മ​നു ഭാ​ക്ക​ര്‍. വ​നി​ത​ക​ളു​ടെ പ്രെ​സി​ഷ​ന്‍ 25 മീ​റ്റ​ര്‍ പി​സ്റ്റ​ൾ യോ​ഗ്യ​താ റൗ​ണ്ടി​ൽ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത് യു​വ​താ​രം ഫൈ​ന​ൽ​പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രി​യാ​യാ​ണ് താ​രം ഫൈ​ന​ലി​ലേ​ക്ക് ക​ട​ന്ന​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഫൈ​ന​ൽ പോ​രാ​ട്ടം. ഇ​തേ​യി​ന​ത്തി​ൽ മ​ത്സ​രി​ച്ച ഇ​ഷാ സിം​ഗ് 18-ാം സ്ഥാ​ന​ക്കാ​രി​യാ​യി ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്താ​യി.

10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ൾ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലും ടീം ​ഇ​ന​ത്തി​ലും വെ​ങ്ക​ലം നേ​ടി​യ മ​നു ഒ​രു ഒ​ളി​ന്പി​ക്സി​ല്‍ ര​ണ്ട് മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മാ​യി ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.