കൊളംബോയിൽ ശ്രീലങ്കയ്ക്ക് ടോസ്, ഇന്ത്യയ്ക്ക് ബൗളിംഗ്
Friday, August 2, 2024 2:52 PM IST
കൊളംബോ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരേ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ലങ്കൻ നായകൻ ചരിത് അസലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിയാന്‍ പരാഗിനും റിഷഭ് പന്തിനും ഖലീല്‍ അഹമ്മദിനും അന്തിമ ഇലവനിൽ ഇടംപിടിക്കാനായില്ല.
അതേസമയം, ശ്രീലങ്കയ്ക്കായി ബൗളര്‍ മുഹമ്മദ് ഷിറാസ് അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയും ആദ്യമത്സരത്തിനുണ്ട്.
ശ്രീലങ്ക ടീം: പത്തും നിസങ്ക, അവിഷ്ക ഫെർണാണ്ടോ, കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ജനിത് ലിയാനഗെ, വനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, അഖില ധനഞ്ജയ, അസിത ഫെർണാണ്ടോ, മുഹമ്മദ് ഷിറാസ്.
ഇന്ത്യ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.