കവി സി.ജി.രാജഗോപാല്‍ അന്തരിച്ചു
Friday, August 2, 2024 12:42 PM IST
ന്യൂഡൽഹി: കവിയും പരിഭാഷകനുമായിരുന്ന പ്രഫ. സി.ജി.രാജഗോപാല്‍(93) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ശാന്തികവാടത്തില്‍ നടക്കും.
തുളസീദാസിന്റെ ശ്രീരാമചരിത മാനസം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിന് 2019ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. നാദത്രയം (കവിതാ സമാഹാരം), ഭാരത ബൃഹദ് ചരിത്രം (വിവർത്തനം), ഭാരതീയ സംസ്കാരത്തിന് ജൈന മതത്തിന്റെ സംഭാവന (പഠനം), ഹിന്ദി–ഇംഗ്ലീഷ്–മലയാളം ത്രിഭാഷാ നിഘണ്ടു എന്നിവയാണ് മറ്റു കൃതികൾ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഹിന്ദിയില്‍ ബിരുദവും ലക്നോ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദവും ഒന്നാം റാങ്കോടെ ജയിച്ച രാജഗോപാല്‍ സംസ്ഥാന വിവിധ കോളജുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിച്ചിട്ടുണ്ട്.