മരടിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ
Friday, August 2, 2024 12:16 PM IST
മരട്: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരട് നഗരസഭ 31-ാം ഡിവിഷനിൽ നെട്ടൂർ നടുവിലവീട് സാബു ദേവസി (41), ഭാര്യ ഫിലോമിന റോസ് (39) എന്നിവരെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടത്.
ഭർത്താവ് തൂങ്ങിമരിച്ച നിലയിലും ഭാര്യ വിഷം കഴിച്ച നിലയിലുമായിരുന്നു. മക്കളാണ് ഇരുവരെയും ഇന്നു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സാമ്പത്തിക ബാധ്യതയാണ് കാരണമെന്നാണ് സൂചന. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.