എ​റ​ണാ​കു​ളം: ഇ​ന്നും നാ​ളെ​യും കൊ​ച്ചി മെ​ട്രോ സ​ർ​വീ​സു​ക​ൾ ദീ​ർ​ഘി​പ്പി​ച്ചു. ക​ർ​ക്കി​ട​ക വാ​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ച​ത്.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്ന് ആ​ലു​വ​യി​ലേ​ക്ക് രാ​ത്രി 11 നും 11.30 ​നും അ​ധി​ക സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ശ​നി​യാ​ഴ്ച ആ​ലു​വ​യി​ൽ നി​ന്ന് തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക് രാ​വി​ലെ അഞ്ചിനും 5.30 ​നും അ​ധി​ക സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കും.

ക​ർ​ക്ക​ട​ക വാ​വി​ന് ആ​ലു​വ​യി​ലേ​ക്ക് എ​ത്തു​ന്ന ആ​ളു​ക​ളു​ടെ തി​രക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ർ​വീ​സു​ക​ൾ ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി ക​ർ​ക്ക​ട​ക വാ​വ് ദി​വ​സം ആ​ലു​വ ശി​വ ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്.