ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
Friday, August 2, 2024 12:55 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്കും തിരിച്ച് ടെല്‍ അവീവില്‍ ഡല്‍ഹിയിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍ നിന്നു ടെല്‍ അവീവിലേക്കുള്ള എഐ 139 വിമാനവും ടെല്‍ അവീവില്‍ നിന്നു തിരിച്ചു ഡല്‍ഹിയിലേക്കുള്ള എഐ 140 എന്ന വിമാനവുമാണ് വ്യാഴാഴ്ച റദ്ദാക്കിയത്.
സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്. എന്നാല്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന.