കനത്ത മഴ; കോഴിക്കോട് മലയോര മേഖലയിൽനിന്ന് ആളുകളെ മാറ്റിത്തുടങ്ങി
Friday, August 2, 2024 12:31 AM IST
കോഴിക്കോട്: വളയം മലയോര മേഖലയിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി.
കുറ്റ്യാടിക്ക് സമീപ പ്രദേശമായ വളയം, ചെക്യാട് ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന അഭയഗിരി ,കണ്ടി വാതുക്കൽ, ആയോട് മേഖലയിലെ ആളുകളെയാണ് മാറ്റുന്നത്. മുഴുവൻ കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് എത്തിക്കുന്നത്.
പ്രദേശത്ത് ഇതിനായി രണ്ട് ക്യാമ്പുകൾ ആരംഭിച്ചു. പൂവ്വം വയൽ എൽപി സ്കൂൾ, കുറുവന്തേരി യുപി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് സജീകരിച്ചിട്ടുളളത്.