മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; 14 കേസുകൾ രജിസ്റ്റർ ചെയ്തു
Thursday, August 1, 2024 10:43 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇത്തരം പ്രചാരണങ്ങള്‍ നടത്തിയ 194 പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് അതതു സാമൂഹിക മാധ്യമങ്ങള്‍ക്കു നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
തിരുവനന്തപുരം നഗരത്തില്‍ നാലും എറണാകുളം നഗരത്തിലും പാലക്കാടും രണ്ടു വീതവും കൊല്ലം നഗരം, എറണാകുളം റൂറല്‍, തൃശൂര്‍ നഗരം, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവുമാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.