കൽപ്പറ്റ നഗരമധ്യത്തിൽ കെട്ടിടം തകർന്നുവീണു
Thursday, August 1, 2024 4:53 PM IST
വയനാട്: കൽപ്പറ്റ നഗരമധ്യത്തിൽ കെട്ടിടം തകർന്നു വീണു. ആളപായമില്ല. കെട്ടിടത്തിന്റെ മുന്‍ഭാഗവും മേല്‍ക്കൂരയും ഉള്‍പ്പെടെയാണ് റോഡിലേക്ക് തകര്‍ന്ന് വീണത്. കനത്ത മഴയെ തുടർന്ന് ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് അപകടം സംഭവിച്ചത്.
കോഴിക്കോട്-കൊല്ലെഗല്‍ ദേശീയപാതയിൽ ആനപ്പാലം ജംഗ്ഷന് സമീപം യെസ് ഭാരത് ടെകസ്റ്റൈല്‍സിന് മുൻവശത്തായുള്ള ഇരുനില കെട്ടിടത്തിന്റെ മുൻഭാഗവും മേല്‍ക്കൂരയുമാണ് തകര്‍ന്നുവീണത്
ഇതേതുടര്‍ന്ന് റോഡില്‍ ഗതാഗത തടസമുണ്ടായി. കെട്ടിട അവശിഷ്ടങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.