11 വർഷമായി ഒളിവിൽക്കഴിഞ്ഞിരുന്ന തട്ടിപ്പ് കേസ് പ്രതി പിടിയിൽ
Thursday, August 1, 2024 6:40 AM IST
ആലപ്പുഴ: ലിഫ്റ്റ് നിർമിച്ചു നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി കടന്നുകളഞ്ഞ പ്രതി പിടിയിൽ. ആലുവാ അമ്പാട്ടുകാവ് പട്ടരുമഠം വീട്ടിൽ സെന്തിൽ വെങ്കിടേശനെ (56) യാണ് അറസ്റ്റ് ചെയ്തത്.
11 വർഷമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കോടതിയിൽ ഹാജരാകുന്നതിന് നിരവധി തവണ പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നിട്ടും ഹാജരാകാതിരുന്നതിനാൽ 2018 ൽ കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
മേൽവിലാസവും ഫോൺ നമ്പരും സ്ഥിരമായി മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു ഇയാളുടെ രീതി. തുടർന്ന് സ്പെഷ്യൽ സ്ക്വാഡ് ആണ് ആലുവയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.