ഒളിമ്പിക്സ് ബാഡ്മിന്റണ്‍: എച്ച്.എസ്.പ്രണോയ് പ്രീക്വാര്‍ട്ടറില്‍
Thursday, August 1, 2024 3:39 AM IST
പാരീസ്: ഒളിമ്പിക്സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.പ്രണോയ് പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് കെയിലെ മത്സരത്തില്‍ വിയറ്റ്നാം താരം ഡി.പി.ലീയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രണോയ് പ്രീക്വാര്‍ട്ടറിലെത്തിയത്.
ആദ്യ ഗെയിം നഷ്ടപ്പെട്ട പ്രണോയ് പിന്നീടുള്ള രണ്ട് ഗെയിമുകള്‍ സ്വന്തമാക്കുകയായിരുന്നു. ആദ്യ ഗെയിമില്‍ വിയറ്റ്നാം താരം മികച്ച പ്രകടനം നടത്തിയെങ്കിലും രണ്ടും മൂന്നും ഗെയിമുകളില്‍ പ്രണോയ് മികച്ച തിരിച്ചുവരവാണ് നടത്തിയത്. സ്കോര്‍: 16-21,21-11, 21-12
പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്‍ ആണ് പ്രണോയ് യുടെ എതിരാളി. ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് മത്സരം.