വിവാഹാഭ്യർഥന നിരസിച്ച യുവതിയെ യുവാവ് കുത്തിക്കൊന്നു
Wednesday, July 31, 2024 3:04 AM IST
മുംബൈ: മഹാരാഷ്ട്രയിൽ വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്വാഡ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം.
പ്രാചി മാനെ(21) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 22കാരനായ അവിരാജ് ഖരാത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ, അവിരാജ് ഖരാത്തിന്റെ വിവാഹാഭ്യർഥന പ്രാചി മാനെ നിരസിച്ചിരുന്നു.
സാംഗ്ലി സ്വദേശികളാണ് ഇരുവരും. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ അവിരാജിനെ തിങ്കളാഴ്ച സതാര ജില്ലയിൽ നിന്നാണ് പിടികൂടിയത്.