രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം മാറ്റി
Tuesday, July 30, 2024 11:26 PM IST
ന്യൂഡൽഹി : പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം മാറ്റിവച്ചു. പ്രതികൂല കാലാവസ്ഥകാരണമാണ് സന്ദർശനം മാറ്റിവയ്ക്കുന്നതെന്നും പിന്നീട് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജില്ലയിൽ സന്ദർശനം നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
നാളെ ഉച്ചയ്ക്ക് 12 മൈസൂരുവിലെത്തി റോഡ് മാര്‍ഗം മേപ്പാടിയിലെത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കനത്ത മഴ തുടരുന്നതിനാൽ രാഹുലിന്റെ സന്ദർശനം മാറ്റിവയ്ക്കണമെന്ന് അധികൃതർ പറഞ്ഞിരുന്നു.
രക്ഷാപ്രവർത്തനം സംബന്ധിച്ച് രാഹുല്‍ ഗാന്ധി പ്രതിരോധ മന്ത്രി രാജനാഥ് സിംഗുമായി ചർച്ച നടത്തിയിരുന്നു. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാസഹായവും നൽകുകയും ചെയ്യുന്നുണ്ട്.
ഈ വിഷമഘട്ടത്തിൽ മനസ് വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.