തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 16-ാമ​ത് രാ​ജ്യാ​ന്ത​ര ഡോ​ക്യു​മെ​ന്‍റ​റി , ഹ്ര​സ്വ​ചി​ത്ര മേ​ള​യു​ടെ (ഐ​ഡി​എ​സ്എ​ഫ്എ​ഫ്കെ) ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്കി. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യാ​ണ് ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്കി​യ​തെ​ന്ന് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​ന്ന് ന​ട​ക്കാ​നി​രു​ന്ന സെ​മി​നാ​ർ, മീ​റ്റ് ദ ​ഡ​യ​റ​ക്ട​ർ, ഫേ​സ് റ്റു ​ഫേ​സ്, ഇ​ൻ കോ​ൺ​വ​ർ​സേ​ഷ​ൻ എ​ന്നി​വ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഷെ​ഡ്യൂ​ൾ പ്ര​കാ​ര​മു​ള്ള പ്ര​ദ​ർ​ശ​ന​ങ്ങ​ൾ മാ​ത്രം ന​ട​ക്കും. മ​ത്സ​ര വി​ഭാ​ഗ​ത്തി​ലെ ചി​ത്ര​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ൾ ഔ​പ​ചാ​രി​ക ച​ട​ങ്ങി​ല്ലാ​തെ കൈ​മാ​റും.

ജൂ​ലൈ 26 മു​ത​ൽ 31 വ​രെ തി​രു​വ​ന​ന്ത​പു​രം കൈ​ര​ളി, ശ്രീ, ​നി​ള തി​യ​റ്റ​റു​ക​ളി​ൽ ആ​റ് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ 54 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 335 സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.