മലക്കപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അപകടം; രണ്ടുപേർ മരിച്ചു
Tuesday, July 30, 2024 12:24 PM IST
തൃശൂർ: വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു. കേരളം - തമിഴ്നാട് അതിർത്തി പ്രദേശമായ മലക്കപ്പാറയിൽ മുക്കം റോഡിൽ അറുമുഖന്റെ ഭാര്യ രാജേശ്വരി(45) മകൾ ജ്ഞാനപ്രിയ (15) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരം അറിയുന്നത്. ഓടികൂടിയ നാട്ടുകാർ മണ്ണ് മാറ്റിയപ്പോഴാണ് അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അമ്മയും മകളും കെട്ടി പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു.
വീട് പൂർണ്ണമായും തകർന്നു. തിങ്കളാഴ്ച മുതൽ പ്രദേശത്ത് ശക്തമായ മഴയായിരുന്നു.