മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി
Tuesday, July 30, 2024 7:36 AM IST
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ചുരല്മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാം രക്ഷാപ്രവര്‍ത്തനവും ഏകോപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവം അറിഞ്ഞതുമുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്ത്തിനിറങ്ങിയട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
മന്ത്രിമാര്‍ ഉള്‍പ്പെടെ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഉരുള്‍പൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ്-ദേശീയ ആരോഗ്യ ദൗത്യം കണ്ട്രോള് റൂം തുറന്നു