സിപിഎം തോൽവിയിൽ നിന്ന് പാഠം പഠിക്കണമെന്ന് ബിനോയ് വിശ്വം
Monday, July 29, 2024 6:46 PM IST
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ പ്രതീക്ഷയ്ക്കൊപ്പം ഉയർന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണിയിൽ തിരുത്തൽ ശക്തിയായി തുടരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഎം തോൽവിയിൽ നിന്ന് പാഠം പഠിക്കണം. ജനങ്ങൾ സ്നേഹത്തോടെ നൽകിയ മുന്നറിയിപ്പാണ് തോൽവി. രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
സിപിഐയെ സംബന്ധിച്ച് ജനങ്ങൾ മാത്രമാണ് യജമാനൻമാർ. ബിജെപിയെ എതിർക്കാൻ മതേതരകക്ഷികളുടെ വിശാലവേദി വേണമെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് സിപിഐ ആയിരുന്നു. രാജ്യത്തെ കാൽക്കീഴിലാക്കാൻ ശ്രമിച്ച ബിജെപിയെ ജനം പരാജയപ്പെടുത്തിയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.