കോഴിക്കോട്ട് തെങ്ങ് വൈദ്യുതി ലൈനിൽ വീണ് തീപടര്‍ന്നു
Monday, July 29, 2024 5:26 PM IST
കോഴിക്കോട്: വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണ് തീപിടിച്ചു. മരുതോങ്കരയിൽ രാവിലെ ഉണ്ടായ കാറ്റിലാണ് തെങ്ങ് വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണത്.
മരുതോങ്കര ബസ്റ്റോപ്പിന് മുന്നിൽ മൊയിലോത്ര റോഡിനോട് ചേർന്നാണ് സംഭവം. അപകട സമയം റോഡിൽ വാഹനങ്ങളോ ആളോ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.