സിയുഇടി യുജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
Sunday, July 28, 2024 10:43 PM IST
ന്യൂഡൽഹി: സിയുഇടി യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. ജൂണ്‍ 30ന് പരീക്ഷാ ഫലം പുറത്തുവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രസിദ്ധീകരിച്ചിരുന്നില്ല.
നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച, ഗ്രേസ് മാര്‍ക്കിംഗ് തുടങ്ങിയ വിവാദങ്ങളെ തുടര്‍ന്ന് സിയുഇടി യുജി ഫലം വൈകുകയായിരുന്നു. പരീക്ഷാ ഫലം വൈകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
exams.nta.ac.in/CUET-UG എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഫലം അറിയാം.