ഐഎഎസ് പരിശീലന കേന്ദ്രത്തിലെ അപകടം; സംവിധാനത്തിന്റെ കൂട്ട പരാജയമെന്ന് രാഹുൽ ഗാന്ധി
Sunday, July 28, 2024 10:21 PM IST
ന്യൂഡൽഹി: ഐഎഎസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി വിദ്യാർഥികൾ മരിച്ച സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംവിധാനത്തിന്റെ കൂട്ട പരാജയമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സുരക്ഷിതമല്ലാത്ത നിർമാണത്തിലും മോശം നഗരാസൂത്രണത്തിലും സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയിലും സാധാരണ പൗരന്റെ ജീവൻ വില കൊടുക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും സംവിധാനത്തിന്റെ കൂട്ടായ പരാജയവുമാണ് ഇത്.
സുരക്ഷിതവും സുഖപ്രദവുമായ ജീവിതം ഓരോ പൗരന്റെയും അവകാശവും സർക്കാരുകളുടെ ഉത്തരവാദിത്തവുമാണ്. വിദ്യാർഥികൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.