വാർത്താ സമ്മേളനത്തിനിടെ കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Sunday, July 28, 2024 8:59 PM IST
ബംഗളൂരു: വാർത്താ സമ്മേളനത്തിനിടെ ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം. ബംഗളൂരു ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ വച്ചാണ് സംഭവം.
ബിജെപി-ജെഡിഎസ് പദയാത്രയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കുമാരസ്വാമിയുടെ മൂക്കിൽനിന്ന് രക്തസ്രാവമുണ്ടായത്. തുടർന്ന് അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജെപി-ജെഡിഎസ് യോഗത്തിൽ കോൺഗ്രസ് സർക്കാരിനെതിരെ ബംഗളൂരുവിൽ നിന്ന് മൈസൂരിലേക്ക് പദയാത്ര നടത്താൻ തീരുമാനിച്ചു. കർണാടക സർക്കാരിന്റെ അഴിമതി ആരോപണങ്ങൾ ഉയർത്തിക്കാട്ടാനും യോഗത്തിൽ തീരുമാനമായി.