തി​രു​വ​ന​ന്ത​പു​രം : മി​ഷ​ൻ 2025ന്‍റെ പേ​രി​ൽ സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടു​മ്പോ​ൾ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി എ​ഐ​സി​സി.

പാ​ർ​ട്ടി തീ​രു​മാ​ന​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചോ​ർ​ത്തി കൊ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം നി​ർ​ദേ​ശം ന​ൽ​കി. സം​ഭ​വ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി കെ​പി​സി​സി​ക്ക് ക​ത്ത​യ​ച്ചു.

പാ​ർ​ട്ടി​ക്ക് പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ലും നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ഭി​ന്നി​പ്പ് ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലും നി​ര​ന്ത​ര​മാ​യി വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. വാ​ർ​ത്ത​ക​ൾ ചോ​ർ​ത്തി ന​ൽ​കു​ന്ന​വ​രെ ക​ണ്ടെ​ത്തി​യാ​ൽ അ​വ​ർ​ക്കെ​തി​രെ എ​ഐ​സി​സി ന​ട​പ​ടി​യെ​ടു​ക്കും.