പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയിൻ സന്ദർശിച്ചേക്കും
Sunday, July 28, 2024 4:42 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രെയിൻ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. യുക്രെയിൻ സന്ദർശിക്കാൻ പ്രധാനമന്ത്രിയെ നേരത്തെ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി ക്ഷണിച്ചിരുന്നു.
യുക്രെയിൻ ദേശീയ ദിനമായ ഓഗസ്റ്റ് 24നോ അതിനുശേഷമോ മോദി എത്തുമെന്നാണ് സൂചന. നാറ്റോ ഉച്ചകോടി തുടങ്ങുന്നതിന് മുന്പ് മോദി റഷ്യ സന്ദർശിച്ചിരുന്നു. ഈ സന്ദർശനം പാശ്ചാത്യ രാജ്യങ്ങളിൽ വിമർശനത്തിനിടയാക്കിയിരുന്നു.
റഷ്യയിലെത്തിയ മോദി പുടിനെ ആലിംഗനം ചെയ്തത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായെന്ന് യുക്രെയിൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി പറഞ്ഞിരുന്നു.