ദോഡ ഭീകരാക്രമണം; മൂന്നു ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടു
Saturday, July 27, 2024 6:58 PM IST
ശ്രീനഗർ: ദോഡ ഭീകരാക്രമണം നടത്തിയ മൂന്നു ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് ജമ്മു കാഷ്മീർ പോലീസ്.
ഭീകരപ്രവർത്തകരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് ഉറപ്പുനൽകി.
ജൂലൈ 16ന് നടന്ന ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ചിരുന്നു. തുടർന്ന് നിരവധി ഭീകരാക്രമണങ്ങൾ കാഷ്മീരിലുണ്ടായി.
കുൽഗാം ജില്ലയിൽ ആറു ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ജൂൺ 26ന് ദോഡ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥർ മൂന്നുഭീകരരെ വധിച്ചിരുന്നു.