ദേശീയപാതയില്‍വച്ച് കെഎസ്ആര്‍ടിസി ബസില്‍ തീപടര്‍ന്നു
Saturday, July 27, 2024 10:06 AM IST
കൊച്ചി: ആലുവയില്‍ ദേശീയപാതയില്‍വച്ച് കെഎസ്ആര്‍ടിസി ബസില്‍ തീപടര്‍ന്നു. അങ്കമാലിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് ബസിലാണ് തീ പടര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ബസിന്റെ ബോണറ്റില്‍നിന്ന് പുക ഉയര്‍ന്നതിന് പിന്നാലെ തീ പടരുകയായിരുന്നു. ഉടനെ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി. അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്.
38 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഇവർക്ക് ബദൽ യാത്രാമാർഗം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.