തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ കയറി പൂജാരിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി പരാതി
Saturday, July 27, 2024 12:26 AM IST
തിരുവനന്തപുരം: ക്ഷേത്രത്തിൽ കയറി പൂജാരിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി പരാതി. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിലാണ് സംഭവം.
പൂന്തുറ പോലീസിനെതിരെയാണ് പരാതി. ക്ഷേത്രത്തിൽ കയറി പൂജാരിയെ ബലമായി കൊണ്ട് പോയെന്നാണ് പരാതി. വൈകീട്ട് 5.30ന് പൂജയ്ക്കിടെയാണ് സംഭവം നടന്നത്.
പരാതിയ ഉയർന്നതോടെ പൂജാരിയെ രാത്രി തിരികെ കൊണ്ടുവിടുകയായിരുന്നു. വിഗ്രഹ മോഷണക്കേസിൽ ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് പൂജാരിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.