നിപ ആശങ്ക ഒഴിയുന്നു; നിയന്ത്രണങ്ങളിൽ ഇളവ്
Friday, July 26, 2024 9:48 PM IST
മലപ്പുറം: നിപ ആശങ്ക ഒഴിയുന്നതിനാൽ മലപ്പുറത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുവരുത്തി. ആനക്കയം പഞ്ചായത്തിൽ കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴുവരെയാക്കി.
പാണ്ടിക്കാട് പഞ്ചായത്തിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴുവരെ കടകൾ പ്രവർത്തിക്കും. രണ്ട് പഞ്ചായത്തുകളിലും ഹോട്ടലുകളിൽ രാത്രി 10 വരെ ഭക്ഷണം ഹോം ഡെലിവറിക്ക് അനുമതി നൽകിയിട്ടുണ്ട്.
അതേസമയം രണ്ടു പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായി. ഇതുവരെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. പുതിയതായി നാല് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിലവിൽ അഞ്ചു പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത കൈവിടരുതെന്ന് അധികൃതർ മൂന്നറിയിപ്പ് നൽകി.