കാലാവസ്ഥ പ്രതികൂലം; നാവികസേന കടുത്ത വെല്ലുവിളി നേരിടുന്നു: മന്ത്രി മുഹമ്മദ് റിയാസ്
Friday, July 26, 2024 6:16 PM IST
ബംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ ട്രക്ക് ഡ്രൈവർ അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും. കാലാവസ്ഥ പ്രതികൂലമായതിനാൽ നാവികസേനാ സംഘം കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തിൽ നിന്നുള്ള മന്ത്രിമാരടങ്ങിയ സംഘം അവലോകന യോഗത്തിൽ പങ്കെടുത്തു. ലോറിയിൽ നിന്ന് മനുഷ്യന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉന്നതതല യോഗത്തിൽ ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ നിന്ന് പിന്നോട്ടു പോകരുതെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. വരും ദിവസങ്ങളിൽ കാര്യങ്ങൾ വിശദമായി നിരീക്ഷിക്കുമെന്നും നിലവിലെ കാലാവസ്ഥയിൽ നാവികസേനയ്ക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് യോഗത്തിനു ശേഷം മുഹമ്മദ് റിയാസ് പറഞ്ഞു.
കർണാടക എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, എം.കെ. രാഘവൻ എംപി, കേരളത്തിൽ നിന്നുള്ള എംഎൽഎമാരായ സച്ചിൻ ദേവ്, എ.കെ.എം.അഷറഫ്, ലിന്റോ ജോസഫ്, പോലീസ് സൂപ്രണ്ട് തുടങ്ങിയവർ പങ്കെടുത്തു.