ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ ദ​ർ​ബാ​ർ ഹാ​ളി​ന്‍റെ പേ​ര് മാ​റ്റി​യ​തി​ൽ പ​രി​ഹാ​സ​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ദ​ർ​ബാ​ർ എ​ന്ന സ​ങ്ക​ൽ​പ്പ​മി​ല്ലെ​ങ്കി​ലും ഷ​ഹ​ൻ​ഷാ എ​ന്ന സ​ങ്ക​ൽ​പ്പ​മു​ണ്ട​ല്ലോ എ​​ന്ന് പ്രി​യ​ങ്ക പ​രി​ഹ​സി​ച്ചു.

രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ ദ​ർ​ബാ​ർ ഹാ​ളി​ന്‍റെ പേ​ര് ഗ​ണ​ത​ന്ത്ര മ​ണ്ഡ​പ് എ​ന്നും അ​ശോ​ക് ഹാ​ളി​ന്‍റെ പേ​ര് അ​ശോ​ക് മ​ണ്ഡ​പ് എ​ന്നു​മാ​ണ് മാ​റ്റി​യ​ത്.​ഇ​ത് സം​ബ​ന്ധി​ച്ച വി​ജ്‍​ഞാ​പ​നം ​രാ​ഷ്ട്ര​പ​തി ഭ​വ​ൻ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

രാ​ജ​ഭ​ര​ണ കാ​ല​ത്തേ​യും ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യേ​യും ഓ​ർ​മി​പ്പി​ക്കു​ന്ന പ​ദ​മാ​ണ് ദ​ർ​ബാ​റെ​ന്നും ഇ​ന്ത്യ റി​പ്പ​ബ്ലി​ക് ആ​യ​തോ​ടെ ആ ​വാ​ക്കി​ന്‍റെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ടു എ​ന്നും ചൂ​ണ്ടി​കാ​ട്ടി​യാ​ണ് പേ​രു​മാ​റ്റ​ത്തി​നു​ള്ള വി​ജ്‍​ഞാ​പ​നം നേ​ര​ത്തെ രാ​ഷ്ട്ര​പ​തി ഭ​വ​ൻ പു​റ​ത്തി​റ​ക്കി​യ​ത്.