ഷിരൂരിൽ ശക്തമായ കാറ്റും മഴയും; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
Thursday, July 25, 2024 11:07 PM IST
ബംഗുളൂരു: അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഷിരൂരിൽ ശക്തമായ കാറ്റും മഴയും തുടരുന്നതിനാലാണ് തിരച്ചിൽ നിർത്തിയത്.
ഡ്രോൺ പരിശോധന ഉൾപ്പടെ മുഴുവൻ തിരച്ചിലുകളും നാളെ പുനഃരാരംഭിക്കും. ശക്തമായ കാറ്റ് കാരണം ഡ്രോൺ സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. നദിയിലെ കുത്തൊഴുക്ക് വന്‍ വെല്ലുവിളിയാണെന്നാണ് നാവികസേന വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നദിയില്‍ ഇറങ്ങുന്നത് അസാധ്യമാണെന്ന് നാവികസേന അറിയിച്ചു.
പുഴയിൽ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാൽ ബൂം എസ്കവേറ്റർ ഉപയോഗിച്ചുള്ള മണ്ണുമാറ്റൽ താൽക്കാലികമായി നിർത്തിവച്ചു.