തി​രു​വ​ന​ന്ത​പു​രം: എ​ട്ട് പേ​രു​ടെ കൂ​ടി നി​പ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വ് ആ​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. 66 സാ​മ്പി​ളു​ക​ളാ​ണ് ഇ​തു​വ​രെ ആ​കെ നെ​ഗ​റ്റീ​വാ​യ​ത്. ര​ണ്ടു​പേ​രാ​ണ് പു​തി​യ​താ​യി അ​ഡ്മി​റ്റാ​യ​ത്.

ഇ​തോ​ടെ ആ​കെ എ​ട്ട് പേ​രാ​ണ് ഇ​പ്പോ​ള്‍ മ​ഞ്ചേ​രി, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ല്‍ വൈ​കു​ന്നേ​രം ചേ​ര്‍​ന്ന നി​പ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ത്തു.

472 പേ​രാ​ണ് നി​ല​വി​ല്‍ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​ത്. അ​തി​ല്‍ 220 പേ​രാ​ണ് ഹൈ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. നി​പ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ണ്ടി​ക്കാ​ട്, ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭ​വ​ന സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി.

ഇ​ന്ന് 1477 വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ആ​കെ 27,908 വീ​ടു​ക​ളി​ലാ​ണ് ഇ​തു​വ​രെ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ഇ​ന്ന് 227 പേ​ര്‍​ക്ക് മാ​ന​സി​ക ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കി.

സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള എ​ല്ലാ​വ​രും ഐ​സോ​ലേ​ഷ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. 21 ദി​വ​സ​മാ​ണ് ഐ​സോ​ലേ​ഷ​ന്‍. ഡി​സ്ചാ​ര്‍​ജ് ആ​യ​വ​രും ഐ​സോ​ലേ​ഷ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. അ​ല്ലാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.