കേജരിവാളിന് വീണ്ടും തിരിച്ചടി; മദ്യനയക്കേസിൽ കസ്റ്റഡി നീട്ടി
Thursday, July 25, 2024 1:11 PM IST
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് വീണ്ടും തിരിച്ചടി. തിഹാർ ജയിലിൽ കഴിയുന്ന കേജരിവാളിന്റെ കസ്റ്റഡി കാലാവധി ഓഗസ്റ്റ് എട്ടുവരെ നീട്ടി.
സിബിഐ കേസിൽ ഡൽഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. കേജരിവാളിനൊപ്പം മനീഷ് സിസോദിയയുടെയും ബിആർഎസ് നേതാവ് കെ. കവിതയുടെയും കസ്റ്റഡി കാലാവധിയും നീട്ടിയിട്ടുണ്ട്.
അതേസമയം, കേജരിവാളിന്റെ സ്ഥിര ജാമ്യാപേക്ഷയിൽ ജൂലൈ 29ന് സുപ്രീംകോടതി വാദം കേൾക്കും.