മഞ്ഞപ്പിത്ത വ്യാപനം; അരൂർ എഎം യുപി സ്കൂൾ അടച്ചു
Thursday, July 25, 2024 10:36 AM IST
മലപ്പുറം: കൊണ്ടോട്ടി പുളിക്കലില്‍ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചു. അരൂര്‍ എഎം യുപി സ്കൂളാണ് തിങ്കളാഴ്ച വരെ അടച്ചത്.
സ്കൂളിലെ 59 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദേശമനുസരിച്ചാണ് സ്കൂള്‍ അടച്ചിടുന്നതായി അധികൃതർ അറിയിച്ചത്.
പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുകയാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 102 പേർക്ക് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്.