വീട്ടിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
Thursday, July 25, 2024 9:37 AM IST
കോട്ടയം: വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. വൈക്കം വെച്ചൂർ സ്വദേശി പി. ബിപിനെയാണ് എക്സൈസ് സംഘം പിടികൂടിയത്
നാല് കഞ്ചാവ് ചെടികൾ ഇയാൾ വീട്ടിൽ നട്ടുവളർത്തുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.