പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ തൊഴിലാളി മരിച്ചു
Thursday, July 25, 2024 9:26 AM IST
പാലക്കാട്∙ മുതലമട കള്ളിയമ്പാറയിൽ പന്നിക്കു വച്ച കെണിയിൽ നിന്നു ഷോക്കേറ്റ് തോട്ടം തൊഴിലാഴി മരിച്ചു. തൃശൂർ വെള്ളക്കാരിത്തടം ചെന്നിയമ്പാറയിൽ ശിവദാസൻ (50) ആണ് മരിച്ചത്.
ബുധനാഴ്ചയാണ് സംഭവം. കൃഷിയിടത്തിലേക്ക് വന്യജീവികൾ വരുന്നത് തടയാനായി വച്ച വൈദ്യുതക്കെണിയിൽനിന്ന് ഷോക്കേറ്റാണ് മരണം. ഇഞ്ചിക്കൃഷിക്കായി തൃശൂർ വടക്കാഞ്ചേരി സ്വദേശി പാട്ടത്തിനെടുത്ത സ്ഥലത്ത് താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു ശിവദാസൻ.